
മോദിയേയും അദ്വാനിയേയും വിമർശിച്ചു; മാധ്യമ പ്രവർത്തകനെ ആക്രമിച്ച് ബിജെപി പ്രവർത്തകർ
പുനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയേയും വിമർശിച്ച മാധ്യമ പ്രവർത്തകനെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. നിഖിൽ വാങ്ക്‌ലെ എന്ന മാധ്യമപ്രവർത്തകനാണ് ആക്രമണത്തിന് ഇരയായത്. എൽ കെ അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിനെ വിമർശിച്ചതാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. നിഖിൽ വാങ്ക്‌ലെ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് പ്രവർത്തകർ തകർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് നിഖിൽ വാങ്ക്‌ലെയ്‌ക്കെതിരെ വെള്ളിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. ബിജെപി…