
അഫ്ഗാനിസ്ഥാന് ചരിത്ര വിജയം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. രണ്ടാം ഏകദിനത്തില്‍ 177 റണ്‍സിന്റെ വമ്പന്‍ വിജയത്തോടെയാണ് അഫ്ഗാന്‍ പരമ്പര പിടിച്ചെടുത്തത്. അഫ്ഗാന്‍ ഉയര്‍ത്തിയ 312 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ വെറും 134 റണ്‍സിന് പുറത്താക്കുകയായിരുന്നു. സെഞ്ച്വറി നേടി റഹ്‌മാനുള്ള ഗുര്‍ബാസും അര്‍ദ്ധ സെഞ്ച്വറിയുമായി അസ്മത്തുള്ള ഒമര്‍സായിയും ബാറ്റിങ്ങില്‍ മിന്നിയപ്പോള്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി റാഷിദ് ഖാന്‍ ബൗളിങ്ങിലും തിളങ്ങിയതോടെ വിജയം അഫ്ഗാനിസ്ഥാന് സ്വന്തമായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് അഫ്ഗാന്‍ പട സ്വന്തമാക്കി. ആദ്യ…