
എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ
ചെന്നൈ: എഐഎഡിഎംകെ എൻഡിഎ സഖ്യം ഉപേക്ഷിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് തീരുമാനം. എൻഡിഎ സഖ്യം വിടാനുള്ള പ്രമേയം യോഗം അംഗീകരിച്ചു. ജയലളിതയേയും അണ്ണാദുരൈയേയും ബിജെപി അപമാനിച്ചു എന്ന് എഐഎഡിഎംകെ ആരോപിച്ചു.ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരുവർഷമായി തങ്ങളുടെ മുൻ നേതാക്കളെയും ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയേയും അധിക്ഷേപിക്കുകയാണെന്ന് പ്രമേയത്തിൽ പറയുന്നു.ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും എഐഎഡിഎംകെയും തമ്മിൽ പോര് രൂക്ഷമായിരുന്നു. ഇതിന് പിന്നാലെ,…