
എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിങ് നടത്തി
തിരുവനന്തപുരം: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. തുടർന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തി. ഐസി 657 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം കിട്ടിയത്. ഫോണ്‍ വഴിയാണ് വിമാനത്തില്‍ ബോംബ് വെച്ചതായി അധികൃതര്‍ക്ക് സന്ദേശം ലഭിക്കുന്നത്. യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ച് പരിശോധന നടത്തി വരികയാണ്. യാത്രക്കാരുടെ ലഗേജ് അടക്കം പരിശോധിക്കും. യാത്രക്കാര്‍ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.