
വായു മലിനീകരണം: പ്രതിദിനം 7% മരണം, പ്രതിവർഷം 12000 മരണങ്ങൾ; പട്ടികയിൽ ഡൽഹി ഒന്നാമത്
ശ്വസിക്കുന്ന വായുവിൽ പോലും വിഷമാണ്, ശുദ്ധ വായു ലഭിക്കാതെ മരണമടയുന്നവരുടെ എണ്ണം ഉയരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ദി ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 10 പ്രധാന ഇന്ത്യൻ നഗരങ്ങളിലെ പ്രതിദിന മരണങ്ങളിൽ 7 ശതമാനത്തിലധികം പിഎം 2.5 സാന്ദ്രത മൂലമുണ്ടാകുന്ന വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ, ഷിംല, വാരാണസി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് പഠനം വിശകലനം ചെയ്തത്. ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും ആഴത്തിൽ തുളച്ചുകയറാൻ…