
കൊല്ലം ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്‌എഫ്
കൊല്ലം: എ.ഐ.എസ്.എഫ് കൊല്ലം ജില്ല നേതാക്കളെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. ജില്ലയിലെ പല കോളജുകളിലും എ.ഐ.എസ്.എഫിന് നേരെ എസ്.എഫ്.ഐ ആക്രമണമുണ്ടായെന്നും എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി എ. അധിൻ ആരോപിച്ചു. കലാലയങ്ങളിൽ ആക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി. എ.ഐ.എസ്.എഫ് കോളജുകൾക്ക് മുന്നിൽ വെച്ച കൊടി തോരണങ്ങൾ ലഹരി സംഘങ്ങൾ നശിപ്പിച്ചു. പല കോളജുകളിലും സംഘർഷമുണ്ടായി തുടങ്ങിയ ആരോപണങ്ങളും എ.ഐ.എസ്.എഫ് ഉന്നയിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അതുൽ ആണ്…