
എഐവൈഎഫ് രക്ത സാക്ഷ്യം സംഘടിപ്പിച്ചു
ആര്യനാട് : “ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം “. മുദ്രാവാക്യമുയർത്തി എഐവൈഎഫ് അരുവിക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച “ഗാന്ധി രക്ത സാക്ഷ്യം” സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉത്ഘാടനം ചെയ്തു. അരുവിക്കര മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ആഷിക് ബി സജീവ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്ദീപ് സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി വിതുര റഷീദ്,പുറത്തിപ്പാറ സജീവ് ,രാഹുൽ ,അജേഷ്,കെ വിജയകുമാർ ,സന്തോഷ് വിതുര ,ഷിജു സുധാകർ,മഹേശ്വരൻ ,ഐത്തിഅശോകൻ…