
അജീഷ് പനച്ചിയിലിൻ്റെ കുടുംബത്തിന് മാനന്തവാടി രൂപത പത്തുലക്ഷം രൂപ ധനസഹായം നൽകുന്നു
മാനന്തവാടി: കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞമാനന്തവാടി പടമല സ്വദേശി അജീഷ് പനച്ചിയിലിൻ്റെ കുടുംബത്തിന് കൈത്താങ്ങായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവർത്തങ്ങ ൾക്ക് നേതൃത്വം നൽകുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബയോവിൻ അഗ്രോ റിസേർച്ചും. മരണമടഞ്ഞ അജിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായമായി നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ തുക മരണമടഞ്ഞ അജിയു ടെ രണ്ട് കുട്ടികളുടെയും പേരിൽ 5 ലക്ഷം രൂപ വീതം മാനന്തവാടിയിലുള്ള ഏതെങ്കിലും ദേശസാത്കൃത…