
കേരള മോഡല്‍ എഐ ക്യാമറയുമായി പഞ്ചാബ്
മുൻ വർഷങ്ങളെ അപേക്ഷിച്ച് കേരളത്തിലെ നിയമലംഘനങ്ങള്‍ എഐ ക്യാമറ വന്നതിന് ശേഷം കാര്യമായി കുറഞ്ഞത് രാജ്യം മുഴുവൻ ശ്രദ്ധേയമായിരുന്നു.നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പിഴ സംഖ്യയുടെ വിവരങ്ങളും വീടുകളിലേക്ക് എത്തുന്ന രീതിയിലായിരുന്നു എംവിഡി എഐ ക്യാമറ സംവിധാനം സജ്ജീകരിച്ചിരുന്നത്. ഇപ്പോഴിതാ കേരളത്തിന്റെ മാതൃക ഏറ്റെടുത്തിരിക്കുകയാണ് പഞ്ചാബ്. പഞ്ചാബിലെ മൊഹാലിയില്‍ എഐ ക്യാമറയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ ഉദ്ഘാടനം ചെയ്തു. എഐ പവർഡ് സിറ്റി സർവൈലൻസ് ആൻഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരിലാണ് പുതിയ എഐ സംവിധാനം…