ചികിത്സാപ്പിഴവ്; ആലപ്പുഴ മെഡിക്കൽ കോളജ് ഇനി ആരോ​ഗ്യവകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ

ആലപ്പുഴ: നിരന്തരമായി ചികിത്സാപ്പിഴവ് ആരോപണം നേരിടുന്ന സാഹചര്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ഇനി ആരോഗ്യ വകുപ്പിന്റെയും മന്ത്രിയുടെ ഓഫിസിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിൽ. ‍ആശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം നേരിട്ടു വിലയിരുത്തുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡോക്ടർമാരുടെയും മുഴുവൻ ജീവനക്കാരുടെയും പ്രവർത്തനം നിരീക്ഷിക്കും. കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചത് ചികിത്സാപ്പിഴവു മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് എച്ച് സലാം എംഎൽഎയും കലക്ടർ അലക്സ് വർഗീസും പങ്കെടുത്ത യോഗം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടികൾ നിർദേശിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial