പുഷ്പ 2′ പ്രീമിയർ ഷോ അപകടം: കുറ്റപത്രത്തിൽ അല്ലു അർജുൻ ഉൾപ്പെടെ 24 പ്രതികൾ
ഹൈദരാബാദ്:’പുഷ്പ 2: ദ റൂൾ’ എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ ഉൾപ്പെടെ 24 പേരാണ് കുറ്റപത്രത്തിൽ പ്രതികൾ. സംഭവവുമായി ബന്ധപ്പെട്ട രേഖകൾ നമ്പള്ളി കോടതിയിലെ 9ാം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെയാണ് പൊലീസ് സമർപ്പിച്ചത്. 2024 ഡിസംബർ നാലിന് ഹൈദരാബാദിലെ ആർടിസി എക്സ് റോഡ്‌സിലുള്ള സന്ധ്യാ തിയേറ്ററിലായിരുന്നു നാടിയെ നടുക്കിയ…

