
കാലാവസ്ഥാ വ്യതിയാനം: ആൽപ്സ് മലനിരകളിൽ ഭൂകമ്പസാധ്യതയെന്ന് പഠനം
ആൽപ്സിലെ മഞ്ഞുരുകിയാൽ ഭൂമി കുലുങ്ങും. ആഗോളതാപനംകാരണമുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ യൂറോപ്പിലെ ആൽപ്സ് പർവതനിരകളിൽ ഭൂകമ്പസാധ്യതയുണ്ടാക്കുന്നെന്ന് പഠനം. അന്തരീക്ഷതാപനില ഉയരുന്നതിന്റെ ഭാഗമായി ഹിമാനികൾ ഉരുകിയുണ്ടാകുന്ന വെള്ളം വിള്ളലുകളിലൂടെ ആഴത്തിലുള്ള പാറകളിൽ എത്തുന്നത് ഭൂകമ്പപ്രവർത്തനങ്ങളെ സ്വാധീനിക്കും. വെള്ളത്തിന്റെ സംഭരണശേഷി കഴിയുമ്പോൾ അത് മർദം ചെലുത്തുന്നു. ഇത് ഭൂകമ്പത്തിനിടയാക്കുന്നു. എർത്ത് പ്ലാനറ്ററി സയൻസ് ലെറ്റേഴ്‌സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ആൽപ്സിലെ ഏറ്റവും ഉയരമുള്ള പർവതമായ മോണ്ട് ബ്ലാങ്കിലെ ഭൂകമ്പപ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടന്നത്. 2015-ലെ ഉഷ്ണതരംഗത്തിനുപിന്നാലെ ചെറിയ ഭൂകമ്പങ്ങൾ വർധിച്ചെന്ന് കണ്ടെത്തി….