
എഐവൈഎഫിനു സമാന്തരമായി പാലക്കാട് സേവ് യൂത്ത് ഫെഡറേഷൻ രൂപീകരിച്ചു.
പാലക്കാട് :സേവ് സിപിഐക്ക് പുറമേ പാലക്കാട് ജില്ലയിലെ യുവജന കൂട്ടായ്മയായ സേവ് യൂത്ത് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സിപിഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫിന് സമാന്തരമായാണ് സംഘടന രൂപീകരിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ പാലക്കാട് വെച്ച് ചേർന്ന യുവജന സമ്മേളനത്തിൽ വെച്ചാണ് പുതിയ സംഘടന രൂപീകരിച്ചത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്ന വിഷയത്തെ അംഗീകരിച്ചുകൊണ്ടുള്ള ചർച്ചയും സംഘടിപ്പിച്ചിരുന്നു. സേവ് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടറി പാലോട് മണികണ്ഠൻ രൂപീകരണ സമ്മേളനം ഉദ്ഘാടനം…