
ആംബുലന്‍സ് തടഞ്ഞ സംഭവം; ഇന്‍ഷുറന്‍സും ഫിറ്റ്‌നസും ഉണ്ടെന്ന് മന്ത്രി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: വിതുര ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മെഡിക്കല്‍ ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അന്യായമായി സംഘം ചേരുക, ഡ്യൂട്ടി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍ റോഷിയാണ് കേസില്‍ ഒന്നാം പ്രതി. രോഗിയെ ആംബുലന്‍സില്‍ കയറ്റാന്‍ സമ്മതിക്കാതെ പ്രതികള്‍ ബഹളംവെച്ചു, സീരിയസ് ആണെന്ന് പറഞ്ഞിട്ടും രോഗിയെ കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. അതേസമയം ഇന്‍ഷുറന്‍സും ഫിറ്റ്‌നസ്സുമുള്ള ആംബുലന്‍സായിരുന്നിട്ടും,…