Headlines

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; നെടുമങ്ങാട് 26 കാരി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം. രോഗം ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആനാട് സ്വദേശി കെ വി വിനയ(26) ആണ് മരിച്ചത്. കഴിഞ്ഞ 40 ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്. പനി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ട് മാസം മുമ്പാണ് വിനയ ചികിത്സ തേടിയത്. അസുഖം മാറിയ ശേഷം അപസ്മാരം പിടിപെടുകയും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. രക്തപരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം…

Read More

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 78 വയസുകാരി മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 78 -കാരിയായ പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ട് പേരാണ് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്.രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങൾ കാരണമാകുന്നുണ്ടോ എന്നറിയാൻ പഠനം നടക്കുന്നുണ്ടോ എന്നതിൽ പോലും വ്യക്തതയില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട്…

Read More

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം ഒരു മരണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം ഒരു മരണം കൂടി. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനി 48 കാരിയായ സ്ത്രീ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവര്‍. സെപ്റ്റംബര്‍ 23 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ മാസത്തെ മൂന്നാമത്തെ അമീബിക്ക് മസ്തിഷ്ക ജ്വര മരണമാണിത്. എന്താണ് അമീബിക് മസ്തിഷ്കജ്വരം? തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ…

Read More

അമീബിക് മസ്തിഷ്ക ജ്വരം;മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വേങ്ങര സ്വദേശിയായ 52 കാരിയും അടക്കം രണ്ട് പേർ മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചു. വേങ്ങര സ്വദേശി റംലയും (52) ഓമശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖിന്റെ മൂന്ന് മാസം പ്രായമായ ആൺകുഞ്ഞുമാണ് മരിച്ചത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മൂന്ന് മാസം പ്രായമായ ആൺകുഞ്ഞ് കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്. രോഗം ബാധിച്ച റംല മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ജൂലൈ എട്ടിനാണ് ഇവർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ആഗസ്റ്റ് അഞ്ചിനാണ്…

Read More

പാലക്കാട്ട് രണ്ടുപേർക്ക് അമീബിക് മസ്‌തിഷ്‌കജ്വരം

പാലക്കാട് : ജില്ലയിൽ 2 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തിയതോടെ അതീവ ജാഗ്രത. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിക്കും നെന്മാറ സ്വദേശിക്കുമാണു നട്ടെല്ലിൽ നിന്നുള്ള സ്രവ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ പട്ടാമ്പി സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാണിയംകുളത്തെ ആശുപത്രിയിലാണ് ഇദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു.കുളത്തിൽ കുളിച്ചതുവഴിയാണു രോഗബാധയെന്നാണു പ്രാഥമിക നിഗമനം. നെന്മാറ സ്വദേശി തിരുവനന്തപുരത്താണു ചികിത്സയിലുള്ളത്. സാരമായ ആരോഗ്യപ്രശ്‌നമുള്ള ഇദ്ദേഹം കിണർ വെള്ളത്തിൽ കുളിച്ചതു വഴിയാണു രോഗബാധയെന്നു…

Read More

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചേലേമ്ബ്ര സ്വദേശി ഷാജിയാണ് മരിച്ചത് ഇതോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി. ഇന്നലെ രാത്രിയാണ് ഷാജിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കരള്‍ സംബന്ധമായ രോഗമുണ്ടായിരുന്നതിനാല്‍ ആദ്യം മുതല്‍ ഷാജി മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല നിലവില്‍ 11 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്. 10 പേർ മെഡിക്കല്‍ കോളേജിലും ഒരാള്‍ സ്വകാര്യ…

Read More

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും;അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

  തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ ക്യാമ്പയിന്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ ക്യാമ്പയിനില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും…

Read More

നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; സ്ഥിരീകരണം

കോഴിക്കോട്: താമരശ്ശേരിയില്‍ നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നെന്ന് സ്ഥിരീകരിച്ചു. സ്രവ പരിശോധനയിലാണ് മരണ കാരണം കണ്ടെത്തിയത്. കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ആണ് ഇന്നലെ വൈകീട്ട് മരിച്ചത്. മെഡിക്കൽ കോളജ് മൈക്രോ ബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് സാന്നിധ്യം കണ്ടെത്തിയത്. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ആരോഗ്യ വകുപ്പ്…

Read More

തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. നാവായിക്കുളത്തെ പ്ലസ് ടു വിദ്യാർഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.രോഗബാധ സ്ഥിരീകരിച്ച മൂന്നു പേരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക് വാർഡിൽ താമസിക്കുന്ന വിദ്യാർഥിക്ക് വ്യാഴാഴ്ചയാണ് അസുഖം സ്ഥിരീകരിച്ചത്. ഇതോടെ രണ്ട് മാസത്തിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളിൽ അപൂർവമായി കാണുന്ന രോഗമാണ്…

Read More

കണ്ണൂരിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് മൂന്നരവയസുകാരൻ

കണ്ണൂർ: കണ്ണൂരിൽ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പരിയാരം സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആദ്യം കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചിരുന്നു. അവിടെവച്ചാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇന്നലെ വെള്ളച്ചാട്ടത്തിൽ കുളിച്ചിരുന്നു. വെള്ളച്ചാട്ടത്തിൽ നിന്നും കുട്ടിക്ക് രോഗം ബാധിച്ചതാകാമെന്ന് സംശയം. അമീബിക് മസ്തിഷ്ക ജ്വരം വലിയ ആശങ്കയായി പടരുമ്പോൾ ഈ രോഗത്തെപ്പറ്റി അറിയേണ്ട ചില കാര്യങ്ങളുണ്ട്. രോഗം ഉണ്ടാക്കുന്ന അമീബ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്നവയാണ്. അത്യപൂർവ രോഗം ആണ് അമീബിക് മസ്തിഷ്ക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial