
ആന്ധ്ര ട്രെയിൻ ദുരന്തം; അപകടത്തിനു കാരണം ലോക്കോ പൈലറ്റ് മൊബൈലിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നതിനാലെന്ന് മന്ത്രി
ആന്ധ്രാപ്രദേശിലെ ട്രെയിൻ ദുരന്തത്തിനു കാരണം ലോക്കോ പൈലറ്റ് മൊബൈലിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരുന്നതിനാലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2023 ഒക്ടോബർ 29ന് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 14 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. 29ന് ഏകദിന ലോകകപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരം നടന്നിരുന്നു. മത്സരത്തിൽ ഇന്ത്യ 100 റൺസിന് വിജയിക്കുകയും ചെയ്തു. ലോകോ പൈലറ്റും അസിസ്റ്റൻ്റും ഫോണിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന് മന്ത്രി പറഞ്ഞു. റെയില്‍വേ അപകടങ്ങള്‍ കുറയ്ക്കുന്നതിന് പുതുതായി സ്വീകരിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് മന്ത്രിയുടെ…