
അങ്കണവാടികൾ @50:
ലോഗോ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിക്ക് കീഴിൽ അങ്കണവാടികൾ പ്രവർത്തനം ആരംഭിച്ചതിന്റെ അൻപതാം വാർഷിക ആഘോഷ ഭാഗമായി ലോഗോ ക്ഷണിച്ചു. സൃഷ്ടികൾ എഫോർ സൈസ് പേപ്പറിൽ തയ്യാറാക്കണം. ഒന്നാം സമ്മാനം 5,000 രൂപ. സൃഷ്ടികൾ icdsasection@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫെബ്രുവരി 28ന് മുമ്പായി അയക്കണം.