
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്ക് പിശക് പറ്റിയെന്ന വിമർശനവുമായി ആനി രാജ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്ക് പിശക് പറ്റിയെന്ന വിമർശനവുമായി ആനി രാജ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ തന്നെ നിയോഗിച്ചത് ശരിയായില്ലെന്നും അവർ ദേശീയ നേതൃയോഗത്തിൽ തുറന്നടിച്ചു. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടെയാണ് ആനി രാജയുടെ വിമർശനം. സി.പി.ഐ ദേശീയ നിർവാഹകസമിതി യോഗത്തിൽ വയനാട്ടിലെ സ്ഥാനാർത്ഥി നിർണയത്തിൽ പിശകുസംഭവിച്ചെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി. രാഹുലിനെതിരേ ആനി രാജ മത്സരിച്ചത് കൊണ്ട് പാർട്ടിക്കോ മുന്നണിക്കോ ആനി രാജക്കോ ഗുണമുണ്ടായില്ലെന്നും നേതാക്കൾ വിമർശിച്ചു. കോൺഗ്രസിന്റെ പ്രധാന നേതാവായ…