
പ്രമുഖ ബംഗാളി നടി അഞ്ജന ഭൗമിക് അന്തരിച്ചു
കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടി അഞ്ജന ഭൗമിക് അന്തരിച്ചു. 79 വയസായിരുന്നു. ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു. വെള്ളിയാഴ്ചയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് രാവിലെ വിടപറയുകയായിരുന്നു വാര്‍ധക്യ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് മാസത്തോളമായി കിടപ്പിലായിരുന്നു. മക്കളായ നിലാഞ്ജന, ചന്ദന എന്നിവരാണ് അഞ്ജനയെ പരിപാലിച്ചിരുന്നത്. മരണ വാര്‍ത്ത അറിഞ്ഞ് സംവിധായകന്‍ ശ്രീജിത് മുഖര്‍ജി, അരിന്ദന്‍ സില്‍ തുടങ്ങിയ പ്രമുഖര്‍ ആശുപത്രിയില്‍ എത്തി 1944 ഡിസംബര്‍ 30ന് കൊച്ബിഹാറില്‍ നടന്‍ ഭിഭൂതിഭൂഷന്‍ ഭൗമിക്കിന്റെ മകളായാണ്…