
പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകം തന്നെ; പ്രതി അനുവിനെ കൊലപ്പെടുത്തിയത് മോഷണത്തിനിടെ
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്ര സ്വദേശി അനുവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസില്‍ മലപ്പുറം സ്വദേശി പൊലീസിന്റെ പിടിയിലായി. മോഷണത്തിനിടെ പ്രതി അനുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരുക്കേറ്റു. അനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ തോട്ടില്‍ മുട്ടറ്റം വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല് തന്നെ ആദ്യഘട്ടത്തില്‍ തന്നെ മുങ്ങിമരണമെന്ന സാധ്യത അനുവിന്റെ ബന്ധുക്കളും പൊലീസും തള്ളിയിരുന്നു. അനുവിന്റെ…