
പാർട്ടി ഓഫീസും പൂട്ടി ഓഫീസ് സെക്രട്ടറി സ്ഥലംവിട്ടു; കമ്മിറ്റി കൂടാനെത്തിയ എഐവൈഎഫ് നേതാക്കൾ പുറത്ത്; പത്തനംതിട്ട സിപിഐയിൽ പുതിയ വിവാദം
പത്തനംതിട്ട: പാർട്ടി ജില്ലാ സെക്രട്ടറി എ പി ജയനെ മാറ്റിയതിന് പിന്നാലെ സിപിഐ ജില്ലാ കൗൺസിൽ ഓഫീസും പൂട്ടി ഓഫീസ് സെക്രട്ടറിയും സ്ഥലംവിട്ടു. കഴിഞ്ഞ ദിവസം പാർട്ടി ഓഫീസിൽ കമ്മിറ്റി കൂടാനായി എഐവൈഎഫ് പ്രവർത്തകരെത്തിയപ്പോഴാണ് പൂട്ടിക്കിടക്കുന്ന ഓഫീസ് കണ്ടത്. ഇതോടെ, എഐവൈഎഫ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടിവ് യോഗം മറ്റൊരിടത്ത് നടത്തുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ സിപിഐയിൽ വിഭാഗീയത രൂക്ഷമാകുന്നു എന്നാണ് റിപ്പോർട്ട്. ജില്ലാ കൗൺസിൽ ഓഫീസും പൂട്ടി സെക്രട്ടറി പോയത് പുതിയ വിവാദങ്ങൾക്കാണ് തിരികൊളുത്തുന്നത്. ഓഫീസ് സെക്രട്ടറി കോയമ്പത്തൂർ…