
അരവിന്ദ് കെജ്‌രിവാൾ ആയുർവേദ ചികിത്സക്കായി കേരളത്തിലെത്തി.
കോട്ടയം: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ആയുർവേദ ചികിത്സക്കായി കേരളത്തിലെത്തി. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ മടുക്കക്കുഴി ആയുർവേദ ആശുപത്രിയിലാണ് കെജ്രിവാളിന് ആയുർവേദ ചികിത്സ. പ്രമേഹവും വിട്ടുമാറാത്ത ചുമയും ദീർഘനാളായി കെജ്രിവാളിനെ അലട്ടുന്നുണ്ട്. ഇവയ്ക്ക് പരിഹാരം തേടിയാണ് 10 ദിവസത്തെ ചികിത്സക്കായി ആം ആദ്മി നേതാവ് കേരളത്തിൽ എത്തിയത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് അരവിന്ദ് കെജ്രിവാൾ കാഞ്ഞിരപ്പള്ളിയിലെത്തിയത്. കെജ്‌രിവാളിന് കേരള പൊലീസ് സുരക്ഷ ഒരുക്കി. ഇന്നലെ ഉച്ച മുതൽ കാഞ്ഞിരപ്പള്ളിയിലും പരിസര…