അർജന്റീന ബ്രസീൽ ക്ലാസിക്ക് പോരാട്ടം; നാളെ പുലർച്ചെ 5.30 മുതൽ

ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീൽ- അർജന്റീന പോരാട്ടം നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30 മുതൽ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിർണായക മത്സരത്തിലാണ് ലാറ്റിനമേരിക്കൻ കരുത്തർ നേർക്കുനേർ വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികിൽ നിൽക്കുന്ന നിലവിലെ ലോക ചാംപ്യൻമാർ കൂടിയായ അർജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പാക്കാൻ. ആരാധകർക്ക് ഫാനടിസ് ആപ്പ് വഴി മത്സരം തത്സമയം കാണാം. ഇരു ടീമുകൾക്കും സമ്മർദ്ദമുണ്ട്. ഇതിഹാസ താരവും നായകനുമായ ലയണൽ…

Read More

കേരളത്തിൽ പന്ത് തട്ടാൻ അർജന്റീന; അടുത്തവർഷം വരുമെന്ന് മന്ത്രി അബ്ദു റഹ്മാൻ

തിരുവനന്തപുരം: കേരളത്തിൽ പന്ത് തട്ടാൻ ഫുട്ബാളിലെ ലോകചാമ്പ്യൻമാരായ അർജന്റീന അടുത്തവർഷം വരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് മന്ത്രി അബ്ദു റഹ്മാൻ. ലയണൽ മെസ്സി അടക്കമുളള ടീം അർജന്റീനയായിരിക്കും കേരളത്തിലെത്തുകയെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം കേരളത്തിൽവെച്ച് മത്സരം നടക്കും. ലയണൽ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നത്. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരും….

Read More

മെസിയും സംഘവും കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് റിപോര്‍ട്ട്. കേരളത്തിലേക്ക് രണ്ട് സൗഹൃദ മത്സരം നടത്താന്‍ തീരുമാനിച്ചതായും ഇതുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അംഗീകാരം നല്‍കിയെന്നും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നുമാണ് റിപോര്‍ട്ട്. മെസിയടക്കമുള്ള താരങ്ങള്‍ ടീമിനൊപ്പമുണ്ടാകുമെന്നും ഇതിനായി ആവശ്യമുള്ള വമ്പിച്ച തുക സ്‌പോണ്‍സര്‍മാര്‍ മുഖേന കണ്ടെത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അര്‍ജന്റീന ടീമും ഏഷ്യയിലെ പ്രമുഖ ടീമുമായുള്ള മത്സരമായിരിക്കും നടക്കുക. ഏകദേശം നൂറു കോടിയുടെ ചെലവ് ഇതിന് പ്രതീക്ഷിക്കുന്നുണ്ട്….

Read More

ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാമത് തുടരും; സ്പെയ്നിന് മുന്നേറ്റം

സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ പുതിയ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന. കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തിയതോടെയാണ് ലയണൽ മെസ്സിയും സംഘവും ഒന്നാമത് തുടരുന്നത്. 1901 പോയിന്റോടെയാണ് അർജന്റീന ഒന്നാമത് തുടരുന്നത്. യൂറോ കപ്പിന്റെ സെമിയിലെത്തിയ ഫ്രാൻസ് രണ്ടാം സ്ഥാനത്താണ്. 1854 പോയിന്റാണ് ഫ്രഞ്ച് സംഘത്തിനുള്ളത്.യൂറോ കപ്പിൽ ചാമ്പ്യന്മാരായ സ്പെയിൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി മൂന്നാമതെത്തി. 1835 പോയിന്റോടെയാണ് സ്പെയിൻ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയർ‌ന്നത്. യൂറോ കപ്പിന്റെ ഫൈനൽ കളിച്ച ഇംഗ്ലണ്ട് നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു….

Read More

കൊളംബിയന്‍ കോട്ട പൊളിച്ച് മാര്‍ട്ടിനസ്, ‘കോപ്പയില്‍’ വീണ്ടും അര്‍ജന്റീന ‘കൊടുങ്കാറ്റ്!

മയാമി: പരിക്കേറ്റ് കണ്ണീരോടെ മടങ്ങിയ മെസിക്ക്, അവസാന ടൂര്‍ണമെന്‍റ് ആഘോഷമാക്കിയ ഏഞ്ചല്‍ ഡി മരിയക്ക് സമ്മാനമായി അര്‍ജന്‍റീനയുടെ കോപ്പ അമേരിക്ക 2024 കിരീടധാരണം. ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്‌സ്‌ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112-ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്‍റീനയുടെ കിരീടധാരണം. അര്‍ജന്‍റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്.അടി, ഇടി, ചവിട്ട്…എല്ലാം നിറങ്ങതായിരുന്നു കളത്തിന് പുറത്തും അകത്തും കോപ്പ അമേരിക്ക ഫൈനല്‍ 2024. ടിക്കറ്റില്ലാതെ എത്തിയ കൊളംബിയന്‍ ആരാധകര്‍…

Read More

കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു; മെസിയും സംഘവും കോപ്പ അമേരിക്ക ഫൈനലിൽ

ന്യൂ ജഴ്‌സി: കോപ്പ അമേരിക്ക ഫുട്ബോൾ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമി കടന്ന് ഫൈനലിൽ. കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് മെസ്സിയും സംഘവും ഫൈനലിലെത്തിയത്. ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസ്സിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. നാളെ നടക്കുന്ന കൊളംബിയ-ഉറുഗ്വേ മത്സരവിജയികളെ അര്‍ജന്റീന ഫൈനലില്‍ നേരിടും. മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനന്‍ താരങ്ങളുടെ കാലുകളിലായിരുന്നു. 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ പാസുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസ് അനായാസം പന്ത്…

Read More

കോപ്പ അമേരിക്ക; ഷൂട്ടൗട്ടിൽ ഇക്വഡോറിനെ വീഴ്‌ത്തി അര്‍ജന്റീന സെമിയില്‍

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്ബോൾ മത്സരത്തിൽ ഇക്വഡോറിനെ വീഴ്ത്തി അർജന്റീന സെമി ഫൈനലിൽ. ക്വാർട്ടറില്‍ ഇക്വഡോറിനെ പെനാൽറ്റി ഷൂട്ടൗട്ടില്‍ (4-2) പരാജയപ്പെടുത്തിയാണ് മുന്നേറ്റം. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചിരുന്നു. ഇതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പരിക്ക് മൂലം ഒരു കളി വിട്ടുനിന്ന ശേഷം തിരികെയെത്തിയ ലയണൽ മെസ്സിക്ക് ക്വാർട്ടറിൽ ഫോമിൽ എത്താനായില്ല. അർജന്റീനയ്ക്കായി ലിസാൻഡ്രൊ മാർട്ടിനസും (35′) ഇക്വഡോറിനായി അവസാന നിമിഷത്തില്‍ കെവിൻ റോഡ്രിഗസുമാണ് സ്കോർ ചെയ്തത്. നിലവിലെ കോപ്പ…

Read More

മാറക്കാനയിലും നാണംകെട്ട് ബ്രസീല്‍, ഹാട്രിക് തോല്‍വി; അര്‍ജന്‍റീനയുടെ ജയം എതിരില്ലാത്ത ഒരു ഗോളിന്

മാറക്കാന: ഒരിടവേളയ്‌ക്ക് ശേഷം ബ്രസീലും അര്‍ജന്‍റീനയും മാറക്കാനയില്‍ മുഖാമുഖം വന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികള്‍ക്ക് നിരാശ. 63-ാം മിനുറ്റില്‍ നിക്കോളാസ് ഒട്ടാമെന്‍ഡി നേടിയ ഗോളില്‍ അര്‍ജന്‍റീന എതിരാളികളുടെ തട്ടകത്തില്‍ 0-1ന്‍റെ ജയം സ്വന്തമാക്കി. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. ഗോളില്ലാ ആദ്യ പകുതിമാറക്കാനയില്‍ തിങ്ങിനിറഞ്ഞ ആരാധകക്കൂട്ടത്തിന് മുന്നിലാണ് ഒരിടവേളയ്‌ക്ക് ശേഷം ലാറ്റിനമേരിക്കന്‍ വമ്പന്‍മാര്‍ നേര്‍ക്കുനേര്‍ വന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിനീഷ്യസ്…

Read More

മെസി മാജിക് വിജയക്കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന; പെറുവിനെ തകര്‍ത്തു

ലിമ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയക്കുതിപ്പ് തുടർന്ന് അർജന്റീന. പെറുവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോകചാമ്പ്യന്മാരായ അർജന്റീന തകർത്തത്. ക്യാപ്റ്റനും സൂപ്പർ താരവുമായ ലയണൽ മെസിയുടെ ഇരട്ട ഗോളുകളാണ് അർജന്റീനൻ വിജയത്തിന്റെ കരുത്തായത്. 32-ാം മിനുട്ടിൽ നിക്കോലാസ് ഗോൺസാലസിന്റെ പാസ്സിൽ നിന്നാണ് മെസ്സി അർജന്റീനയെ മുന്നിലെത്തിക്കുന്നത്.എൻസോ ഫെർണാണ്ടസിന്റെ പ്രത്യാക്രമണമാണ് ഗോളിന് വഴിമരുന്നിട്ടത്. 10 മിനുട്ടിന് ശേഷം രണ്ടാം ഗോളും നേടി മെസ്സി അർജന്റീനയുടെ വിജയം ഉറപ്പിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയുടെ തുടർച്ചയായ നാലാം വിജയമാണിത്. ലാറ്റിനമേരിക്കൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial