
അടിയൊഴുക്ക് കുറഞ്ഞിട്ടും തെരച്ചിൽ പുനരാരംഭിച്ചില്ല; ഷിരൂരിലെത്തി പ്രതിഷേധം നടത്താൻ അർജുൻ്റെ കുടുംബം
കോഴിക്കോട്: ഷിരൂരിലെത്തി പ്രതിഷേധം നടത്താൻ അര്‍ജുന്‍റെ കുടുംബം. അടിയൊഴുക്ക് കുറഞ്ഞിട്ടും ഉത്തര കന്നഡ ജില്ലാ ഭരണകൂടം ഈശ്വര്‍ മല്‍പെയെ ഗംഗാവലി പുഴയില്‍ ഇറങ്ങാൻ സമ്മതിക്കാത്തത് എന്തുകൊണ്ടാണെന്നും കുടുംബം ചോദിച്ചു. അര്‍ജുന് പകരം വെറെ ഏതേലും മന്ത്രി പുത്രന്മാര്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ ഇങ്ങനെ ഒരു അവസ്ഥയുണ്ടാകില്ല. ഇന്ന് കളക്ടറെയും എംഎല്‍എയെയും കാണുമെന്നും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ തെരച്ചിൽ അനിശ്ചിതമായി വൈകുന്നതിൽ ഉത്തര കന്നഡ…