
ക്ഷേത്രദര്‍ശനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; അസമില്‍ 14 മരണം, മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഗുവഹാത്തി: അസമിൽ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനാലുപേർ മരിച്ചു. 27 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ അഞ്ചുമണിയോടെ ഡെർഗാവിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ അഞ്ച് സ്ത്രീകളും ഒരു ചെറിയ കുട്ടിയും ഉൾപ്പെടുന്നു. 45 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. അത്ഖേലിയിൽ നിന്ന് ബാലിജനിലേക്ക് പോയ ക്ഷേത്രദർശനത്തിനായി പോയ ബസ് ആണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. വാഹനാപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും…