
ഏഷ്യൻ ഗെയിംസിൽ മലയാളിയുടെ ‘വെള്ളിച്ചാട്ടം’ ; ലോങ് ജമ്പിൽ ആൻസി സോജന് വെള്ളി മെഡൽ
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ അഭിമാനമായി വീണ്ടും മലയാളി. ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജൻ വെള്ളി നേടി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശ്ശൂർ സ്വദേശിയാണ് ആൻസി സോജൻ. ഇതോടെ ഇന്ത്യക്ക് ലോങ് ജമ്പില്‍ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയതാകട്ടെ മലയാളി താരങ്ങളും. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ…