
പ്രിയപ്പെട്ട എംവിഡി, കൂളിംഗ് ഫിലിമും അലോയ് വീലുമൊക്കെ നിരോധിക്കാൻ സർക്കാരിനോട് പറയണം, വിൽക്കുന്നത് കൊണ്ടാണ് വാങ്ങുന്നത്’ : ആസിഫ് അലി
മാർക്കറ്റില്‍ ലഭിക്കുന്ന കൂളിംഗ് ഫിലിം, അലോയ് വീല്‍, മറ്റ് ആക്സസറീസ് എല്ലാം നിരോധിക്കാൻ എംവിഡി ഉദ്യോഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെടണമെന്ന് നടൻ ആസിഫ് അലി. എംവിഡി ഉദ്യോഗസ്ഥരുമായി ചേർന്ന് സംഘടിപ്പിച്ച റോഡ് സേഫ്റ്റി അവേർന്നസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ വാങ്ങിപ്പോകുന്നത്, വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ അത് ഒരിക്കലും വാങ്ങിക്കില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. എംവിഡി ഉദ്യോഗസ്ഥരില്‍ നിന്നും എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം….