
ഫാത്തിമ കാസിമിന്റെ കൊലപാതകം; കൊല്ലം സ്വദേശികള്‍ പിടിയില്‍
ഇടുക്കി അടിമാലിയിയിലെ വയോധികയുടെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്‌സ്, കവിത എന്നിവരെയാണ് പാലക്കാട്ട് നിന്നാണ് പിടികൂടിയത്. കുരിയന്‍സ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വൈകീട്ട് വീട്ടിലെത്തിയ മകന്‍ സുബൈറാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. മുറിക്കുള്ളില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുക്കുകയായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിരുന്നു. ഫാത്തിമയുടെ സ്വര്‍ണമാലയും നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത്…