
‘ബിജെപിയില്‍ ചേര്‍ന്നോ, അല്ലെങ്കില്‍ ഇഡി അറസ്റ്റ് ചെയ്യും’; ആരോപണവുമായി അതിഷി
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരണമെന്നും അല്ലെങ്കില്‍ ഒരു മാസത്തിനകം ഇഡി അറസ്റ്റ് ചെയ്യുമെന്നും തന്നോട് അടുപ്പമുള്ള ഒരാള്‍ പറഞ്ഞതായി എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ അതിഷി. തന്നെ കൂടാതെ മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കളും അറസ്റ്റിലാകുമെന്നും അവര്‍ പറഞ്ഞതായി വാര്‍ത്താ സമ്മേളനത്തില്‍ അതിഷി പറഞ്ഞു. മന്ത്രി സൗരഭ് ഭരദ്വാജ്, എംഎല്‍എ ദുര്‍ഗേഷ് പഥക്, രാജ്യസഭാ എംപി രാഘവ് ഛദ്ദ എന്നിവരാണ് തന്നെക്കൂടാതെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റ് അറസ്റ്റിലാകുമെന്ന് പറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇഡി തന്റെയും ബന്ധുക്കളുടെയും വസതികളില്‍ റെയ്ഡ്…