
ഡൽഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. കെജരിവാൾ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഉടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ വൈകിട്ട് 4.30നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചത്. ലഫ്. ഗവർണർ വികെ സക്സേന സത്യവാചകം ചൊല്ലികൊടുത്തു. ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവര്‍ മന്ത്രിമാരായി തുടരും. മുകേഷ് അഹ്‌ലാവത് മാത്രമാണ് മന്ത്രിസഭയിലെ പുതുമുഖം. വളരെ ലളിതമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകളെന്ന് എഎപി അറിയിച്ചു. നാളെ കെജരിവാൾ ജനത കി…