
ലോക്സഭാ തെരഞ്ഞെടുപ്പ്; കടുത്ത പോരാട്ടത്തിനൊരുങ്ങി ബിജെപി, തിരുവനന്തപുരത്തും ആറ്റിങ്ങലിലും മത്സരിക്കുന്നത് കേന്ദ്രമന്ത്രിമാർ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മണ്ഡലങ്ങളിലേക്ക് ബിജെപി ഇറക്കുന്നത് കേന്ദ്രമന്ത്രിമാരെ. ആറ്റിങ്ങലിൽ വി മുരളീധരനും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും മത്സരിച്ചേക്കും. ഡൽഹിയിൽ നടക്കുന്ന രണ്ടുദിവസത്തെ ദേശീയ കൗണ്‍സില്‍ യോഗത്തിനുശേഷം അന്തിമ തീരുമാനം എടുക്കും. സ്ഥാനാര്‍ഥിപ്പട്ടികയുമായി സംസ്ഥാനനേതാക്കള്‍ ഡല്‍ഹിയിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. രണ്ടാമതെത്തിയ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനാണ് മുന്‍തൂക്കം. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും തൃശ്ശൂരില്‍ നടന്‍ സുരേഷ് ഗോപിക്കും മാറ്റമുണ്ടാകില്ല. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി തന്നെ മത്സരിച്ചേക്കും. 2019 ൽ പരാജയപ്പെട്ടിട്ടും മണ്ഡലത്തിൽ…