
പോത്തൻകോട്ട് ഓട്ടോറിക്ഷ മറിഞ്ഞ് സ്കൂൾ കുട്ടികൾക്ക് പരുക്ക്
തിരുവനന്തപുരം: പോത്തൻകോട് സ്കൂൾ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടികൾക്ക് പരുക്ക്. അപകടത്തിൽ ഒരു കുട്ടിയുടെ കാലിന് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. ഈ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു കുട്ടികളെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. അപകടം നടക്കുമ്പോൾ ഓട്ടോറിക്ഷയിൽ പത്തോളം കുട്ടികൾ ഉണ്ടായിരുന്നു. പോത്തൻകോട് സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.