
സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണം; ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ വിനയൻ
കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് സംവിധായകൻ വിനയൻ. സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണം എന്നാണ് ആവശ്യം. തൊഴിൽ നിഷേധത്തിന് കോമ്പറ്റീഷൻ കമ്മീഷൻ പിഴയിട്ട വ്യക്തിയെ സമിതിയിൽ ഉൾപ്പെടുത്തരുതെന്ന് വിനയൻ പറഞ്ഞു. അതിനിടെ, സിനിമാ നയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായി ബി ഉണ്ണികൃഷ്ണനും പ്രതികരിച്ചു. നയരൂപീകരണ സമിതിയിൽ ഉണ്ണികൃഷ്ണന്റെ പേര് ഉൾപ്പെട്ടതിൽ വിനയൻ ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉണ്ണികൃഷ്ണന്റെ നീക്കം. അമ്മയുടെ പ്രവർത്തനം തൊഴിലാളി സംഘടന രൂപത്തിലേക്ക്…