
തനിക്കും തന്റെ കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്നു ആരോപിച്ചു ബാലയുടെ മുൻ ഭാര്യ
നടൻ ബാലയുടെ മുൻഭാര്യ എലിസബത്ത് ഉദയൻ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ തന്നെ ആരോ ബോധപൂർവം അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണമാണ് എലിസബത്ത് ഉന്നയിക്കുന്നത്. കാറില്‍ യാത്രചെയ്യവേ മറ്റൊരാള്‍ തന്റെ വാഹനത്തില്‍ മൂന്നുതവണ ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് എലിസബത്തിന്റെ ആരോപണം. അതേസമയം, താന്‍ ഇപ്പോള്‍ സുരക്ഷിതയാണെന്നും അവര്‍ പുതിയ യൂട്യൂബ് വീഡിയോയില്‍ വ്യക്തമാക്കി. ‘സേഫ് ആണോയെന്ന് പലരും ചോദിച്ചിരുന്നു. ഇതുവരെ സേഫ് ആണെന്ന് മറുപടി നല്‍കിയിരുന്നു. അത്രയേ പറയാന്‍ പറ്റുകയുള്ളൂ. അടുത്തത് എന്താ സംഭവിക്കുക എന്ന്…