
പാഠ്യ പദ്ധതിയില്‍ നിന്ന് തന്റെ കവിത ഒഴിവാക്കണമെന്ന ആവശ്യവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്
പാഠ്യ പദ്ധതിയില്‍ നിന്ന് തന്റെ കവിത ഒഴിവാക്കണമെന്ന ആവശ്യവുമായി വീണ്ടും ബാലചന്ദ്രന്‍ ചുള്ളിക്കാട്. താൻ കവിത എഴുതുന്നത് സമാനഹൃദയരായ കുറച്ചുപേർക്ക് വേണ്ടിയാണെന്നും, അല്ലാതെ കലാസ്‌നേഹികളായ നാട്ടുകാര്‍ക്കു മുഴുവന്‍ വായിച്ചു രസിക്കാനോ വിദ്യാര്‍ഥിസമൂഹത്തിനു പഠിക്കാനോ അല്ലെന്നും തന്റെ കവിത ആവശ്യമില്ലാത്ത വിദ്യാര്‍ഥിസമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും അദ്ദേഹം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. തിങ്കളാഴ്ച ‘ഒരു അപേക്ഷ’എന്ന തലക്കെട്ടോടുകൂടി സുഹൃത്തുക്കള്‍ക്കയച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്. കുറിപ്പിന്റെ പൂര്‍ണരൂപം; “പ്ലസ് വണ്‍ മലയാളം പരീക്ഷയുടെ പേപ്പര്‍ നോക്കുകയാണ്.‘സന്ദര്‍ശനം’ പാഠപുസ്തകത്തില്‍ ചേര്‍ത്തതിലും വലിയൊരു…