
ബാലരാമപുരം കേസ്, രണ്ടരവയസുകാരിയുടെ അമ്മ അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരുടെ പരാതിയിലെടുത്ത കേസിലാണ് അറസ്റ്റ്. ദേവസ്വം ബോര്‍ഡില്‍ സെക്ഷന്‍ ഓഫീസര്‍ ആണെന്നും ജോലി വാങ്ങി നൽകാമെന്നും കള്ളം പറഞ്ഞായിരുന്നു തട്ടിപ്പെന്ന് എസ് പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്കും ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ബിഎന്‍എസ് 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ…