
വാഴയിലയ്ക്ക് വൻ ഡിമാൻഡ്, മലയാളികൾക്ക് പ്രിയം തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന തേൻ വാഴയിലയോട്
കൊച്ചി : ഓണാഘോഷം തുടങ്ങിയതോടെ വാഴയിലയ്ക്ക് വൻ ഡിമാൻഡാണ് മാർക്കറ്റിൽ ചെറിയ ഇലയ്ക്ക് ഒന്നിന് ആറുരൂപയാണ് നിലവിലെ മാർക്കറ്റുവില. എട്ടുരൂപ ചില്ലറക്കച്ചവടക്കാരും ഇടാക്കുന്നുണ്ട്. ഉത്രാടത്തോടെ ചില്ലറ വിൽപ്പനയിൽ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന തേൻ വാഴയിലയാണ് സദ്യ വിളമ്പാൻ മലയാളികൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഓണാഘോഷം നടത്തുന്ന സ്കൂൾ, കോളേജ്, ഓഫീസ് സ്ഥാപനങ്ങൾ, ഹോട്ടലുകളിൽ നിന്നെല്ലാമാണ് വാഴയിലയ്ക്ക് കൂടുതൽ ആവശ്യക്കാരുള്ളത്. _ഇക്കുറി പച്ചക്കറിക്ക് വൻ വിലവർധനയില്ല_ ഇക്കുറി ഓണത്തിന് പച്ചക്കറി വിപണിയിൽ പേടിച്ചത്ര…