
ദിലീപ് ചിത്രമായ ബാന്ദ്രക്ക് മോശം റിവ്യൂ; ഏഴ് വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
തിരുവനന്തപുരം: ദിലീപ് ചിത്രമായ ബാന്ദ്രയ്‌ക്കെതിരെ മോശം റിവ്യൂ നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. 7 വ്ലോഗർമാർക്കെതിരെയാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സിനിമയുടെ നിർമ്മാണ കമ്പനിയാണ് ഹർജി നൽകിയത്. ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ചിത്രമാണ് ബാന്ദ്ര. ഉദയകൃഷ്‍ണയാണ് സിനിമയുടെ തിരക്കഥ എഴുതിയത്. ബാന്ദ്രയുടെ ഹൈലൈറ്റ് അരുണ്‍ ഗോപിയുടെ സംവിധായക മികവുമാണ്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. കെ ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍…