
എറണാകുളത്ത് അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശി കുടുംബം പിടിയില്‍.
കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശി കുടുംബം പിടിയില്‍. ഞാറയ്ക്കലില്‍ ഭൂമി വാങ്ങി വര്‍ഷങ്ങളായി താമസിക്കുന്നവരാണ് പിടിയിലായത്. ദമ്പതികളായ ദശരഥ് ബാനര്‍ജി (38), ഭാര്യ മാരി ബിബി (33) മൂന്നും മക്കളമാണ് പിടിയിലായത്. അറസ്റ്റിലായ ദമ്പതികളെ റിമാന്‍ഡ് ചെയ്തു. കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. വ്യാജ ജനനസര്‍ട്ടിഫിക്കറ്റാണ് ഇവരെ കുടുക്കിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ജില്ലയില്‍ ഈ വര്‍ഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37…