
മാർച്ച് 24,25 ബാങ്ക് ജീവനക്കാർ പണിമുടക്കും
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 24നും 25നും ബാങ്ക് ജീവനക്കാർ പണിമുടക്കും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെ ഒൻപത് സംഘടനകളുടെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. എല്ലാ കേഡറുകളിലും മതിയായ ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആഴ്ചയിൽ 5 ദിവസം പ്രവൃത്തി ദിനമായി ക്രമീകരിക്കുക, കരാർ നിയമനം ഇല്ലാതാക്കുക, ഡി എഫ് എസ് നിർദേശങ്ങൾ ഉടൻ പിൻവലിക്കുക, ഐ ഡി ബി ഐ ബാങ്കിൽ കുറഞ്ഞത്…