
വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവയ്ക്ക്
ലണ്ടന്‍ : വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവയ്ക്ക്. ശനിയാഴ്ച നടന്ന ഫൈനലില്‍ ഇറ്റലിയുടെ ഏഴാം സീഡ് ജാസ്മിന് പൗളീനിയെ മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്രെജിക്കോവ കീഴടക്കിയത്. സ്കോര്‍: 6-2, 2-6, 6-4. 28-കാരിയായ താരത്തിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടവും രണ്ടാം ഗ്രാന്സ്ലാം നേട്ടവുമാണിത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ക്രെജിക്കോവയ്ക്കെതിരേ രണ്ടാം സെറ്റില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയിരുന്നു പൗളീനി. എന്നാല്‍ മൂന്നാം സെറ്റില്‍ മികവ് പുറത്തെടുത്ത ക്രെജിക്കോവ ജയം സ്വന്തമാക്കുകയായിരുന്നു….