
നാളെ ഭാരത് ബന്ദ്, കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ദളിത് സംഘടനകൾ
കൊച്ചി : എസ്‌സി, എസ്ടി ഉപസംവരണത്തില്‍ സുപ്രിംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ് നടത്തും. ഇതിനെ പിന്തുണച്ച് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ദളിത് സംഘടനകള്‍ അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ ഭീം ആര്‍മിയും വിവിധ ദളിത് ബഹുജന്‍ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. സുപ്രിം കോടതിവിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, സമഗ്ര ജാതി…