
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ; നടപടി സുരക്ഷാ കാരണങ്ങളാലെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ്
ഇംഫാൽ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ. യാത്രയുടെ ഉദ്ഘാടന വേദിയായി കോൺഗ്രസ് നിശ്ചയിച്ചിരുന്ന ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ പരിപാടി നടത്താനാകില്ലെന്നാണ് സർക്കാർ നിലപാട്. സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്താണ് വേദി അനുവദിക്കാത്തതെന്നും മുഖ്യമന്ത്രി എൻ ബീരേൻ സിങ് വ്യക്തമാക്കി. മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്നും ജനുവരി 14-ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, യാത്രയ്ക്ക് മണിപ്പുർ സർക്കാർ അനുമതി നിഷേധിച്ചതായി വിവരം ലഭിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ.സി…