
നൃത്തച്ചുവടുകൾ കൊണ്ട് പ്രായത്തെ വെറും സംഖ്യകളാക്കിയ മികച്ച കലാകാരിയെയാണ് കലാ കേരളത്തിന് നഷ്ടമായത്; നർത്തകി ഭവാനി ചെല്ലപ്പന്റെ വേർപാട് തീരാ നഷ്ടം : മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ
കോട്ടയം : കേരള നടനത്തിന്റെ തനതു ശൈലി ആയിരങ്ങൾക്ക് പകർന്ന് നൽകിയും,ചടുലമായ ചുവടുകളും വടിവൊത്ത മുദ്രകളും, മിന്നിമറിയുന്ന നവരസങ്ങളും പകർന്നാടിയ നർത്തകി ഭവാനി ചെല്ലപ്പന്റെ വേർപാട് കലാ കേരളത്തിന് നികത്താനാകാത്തതെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനക്കുറിപ്പിൽ വ്യകതമാക്കി. നൃത്തച്ചുവടുകൾ കൊണ്ട് പ്രായത്തെ വെറും സംഖ്യകളാക്കിയ മികച്ച കലാകാരിയെയാണ് കേരളത്തിന് നഷ്ടമായത് – അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു. അക്ഷരനഗരിയുടെ ഭാഗമായ കുമരകത്ത് ജനിച്ചു വളർന്ന ഭവാനി ചെല്ലപ്പന്റെ വേർപാട് കലാകേരളത്തിന് തീരാ നഷ്ടമാണ് സംഭവിച്ചതെന്ന്…