
കോഴിക്കോട് ബൈക്കിന് തീപിടിച്ച് രണ്ട് യാത്രക്കാർ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിന് തീ പിടിച്ച് രണ്ട് പേർ മരിച്ചു. ഇലക്ട്രിക് പോസ്റ്റിലിടിച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം നടന്നത്. മരിച്ചവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്നാണ് സംശയം.അപകട സ്ഥലത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു