ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു ബിനോയ് വിശ്വം,ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.സമരക്കാരുടെ ആവശ്യം ന്യായമാണ്.അവരുടെആവശ്യങ്ങൾ അംഗീകരിക്കണം.psc യിലെ ശമ്പളം കൂട്ടലിനെ അദ്ദേഹം വിമർശിച്ചു.മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് സഹായ ഹസ്തം നീട്ടുമ്പോൾ ആശ വർക്കർമാരെ അവഗണിക്കരുത്സമൂഹം എല്ലാം കാണുന്നുണ്ടെന്നും  ബിനോയ്‌ വിശ്വം  പറഞ്ഞു സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് പ്രവർത്തകരെ എത്തിച്ച് മഹാസംഗമം നടത്തിയിരുന്നു.ഓണറേറിയം കുടിശ്ശിക സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും മുഴുവൻ ആവശ്യങ്ങളിലും…

Read More

എം കെ സാനുവിൻ്റെ 98-ാം ജന്മദിനാഘോഷ പരിപാടി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു

എറണാകുളം:അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ മഹാത്മാവാണ് പ്രൊഫ. എം.കെ. സാനുവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എം.കെ. സാനുമാസ്റ്ററുടെ 98-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം സഹോദര സൗധത്തിൽ ശ്രീനാരായണ സേവാസംഘം സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധർമ്മം ശരിയാം വിധം ഗ്രഹിച്ച് അതിൻറെ പ്രചരണത്തിന് വേണ്ടിയാണ് സാനുമാഷ് തൻറെ ജീവിതത്തിൻറെ വലിയ പങ്കും വിനിയോഗിച്ചിട്ടുള്ളതെന്ന് ബിനോയ് വിശ്വം പറഞ്ഞു.          സമ്മേളനത്തിൽ ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു….

Read More

ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവർ; അത് മറച്ചു വെച്ചിട്ട് കാര്യമില്ല; എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തില്ലെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: എൽഡിഎഫിന് എൽഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവർ. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. അവർ തിരുത്താൻ തയാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു. വെറുപ്പിന്‍റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചു. ആലപ്പുഴയിലെയും തൃശൂരിലെയും തോൽവിക്ക് പ്രത്യേക അർഥമുണ്ട്. ആ പാഠം പഠിക്കും, തിരുത്തും. തൃശൂരില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ട് കുറഞ്ഞപ്പോൾ ബിജെപിക്ക് വോട്ട് കൂടിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷം മുൻഗണന നിശ്ചയിക്കണം. പെൻഷനും ഭക്ഷ്യവകുപ്പിനും ഒന്നാം സ്ഥാനം…

Read More

ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി; പഴയത് ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുകയെന്ന് ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി. എസ്എഫ്ഐ വിമർശിച്ചതിനുള്ള മറുപടിയായി ആണ് രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഎം പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സിപിഎം പ്രവർത്തകന്റെ ഭീഷണി. ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നതെന്നും അത് ഓർമ്മിക്കണമെന്നും സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നു. നേരത്തെ നാദാപുരം എംഎൽഎയായിരുന്നു ബിനോയ് വിശ്വം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

Read More

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കും ബിനോയ് വിശ്വം; മത്സരിച്ചില്ലെങ്കിൽ ബിജെപി ശക്തിപ്പെടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് എത്തുകയാണ് പ്രിയങ്ക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി…

Read More

‘വടക്കേ ഇന്ത്യ ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രധാന യുദ്ധക്കളം; രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടും’ – ബിനോയ് വിശ്വം

തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപി ഒരിക്കലും ജയിക്കാത്ത കേരളത്തിൽ മത്സരിക്കുന്നത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ മത്സരത്തിലെ പ്രധാന യുദ്ധക്കളം വടക്കേ ഇന്ത്യയാണെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാമോ എന്നു കോൺഗ്രസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തുന്നതു യാഥാർഥ്യബോധമില്ലാത്ത കോൺഗ്രസ് നിലപാടാണ്. കോൺഗ്രസിനു പഴയ പ്രതാപമില്ല എന്ന സത്യം അവർ തിരിച്ചറിയണം. സീറ്റ് വിഭജനത്തിൽ അത് ഓർമയുണ്ടാകണം. ഇന്ത്യ മുന്നണി യോഗത്തിൽ ഈ വിഷയം മുന്നോട്ടു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial