
വേവിക്കാത്ത കോഴിയിറച്ചി കഴിച്ച രണ്ട് വയസ്സുകാരി പക്ഷിപ്പനി ബാധിച്ച് മരിച്ചു
വിജയവാഡ: വേവിക്കാത്ത കോഴിയിറച്ചി കഴിച്ച രണ്ട് വയസ്സുകാരി പക്ഷിപ്പനി ബാധിച്ച് മരിച്ചു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ നരസറോപേട്ട് സ്വദേശിയായ കുട്ടിക്കാണ് പച്ചയിറച്ചി കഴിച്ചതിനെത്തുടർന്ന് പക്ഷിപ്പനി (H5N1) ബാധിച്ചത്. കുട്ടിയുടെ മാതാപിതാക്കളാണ് വേവിക്കാത്ത കോഴിയിറച്ചി അൽപം കുഞ്ഞിന് കഴിക്കാൻ നൽകിയത്. ഇതാണ് പക്ഷിപ്പനി ബാധിക്കാൻ കാരണം. 2021-ൽ ഹരിയാനയിൽ ഒരാൾ പക്ഷിപ്പനി ബാധിച്ച് മരിച്ചിരുന്നു. അതിനു ശേഷമുള്ള രണ്ടാമത്തെ മരണമാണിത്. മാർച്ച് 4-ന് പക്ഷിപ്പനി ലക്ഷണങ്ങളോടെ മംഗളഗിരിയിലെ എയിംസിൽ പ്രവേശിപ്പിച്ച പെൺകുട്ടി മാർച്ച് 16-ന് മരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സ്രവ…