
‘ബിജെപി ഫ്രീ റീചാർജ് യോജന’; മൂന്നു മാസത്തെ സൗജന്യ റീചാർജ്ജ് എന്ന പേരിൽ വരുന്ന സന്ദേശം വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ്
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും സൈബർ ലോകത്ത് തട്ടിപ്പ് സംഘങ്ങൾ സജീവം. രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകുമെന്ന സന്ദേശമാണ് ഇപ്പോൾ വാട്സാപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നത്. സൗജന്യ റീചാർജ്– സ്ക്രാച്ച് കാർഡുകൾ എന്ന പേരിലാണു ലിങ്കുകൾ പ്രചരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ സൗജന്യമായി മൂന്നു മാസത്തെ മൊബൈൽ ഫോൺ റീചാർജ് ചെയ്തു തരുമെന്ന വാഗ്ദാനം വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇവ വിശ്വസിക്കരുതെന്നും മറ്റാർക്കും അയച്ചു കൊടുക്കരുതെന്നും സൈബർ സെൽ മുന്നറിയിപ്പ് നൽകുന്നു. ‘ബിജെപി ഫ്രീ…