
യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം എൽഡിഎഫ് പിന്തുണച്ചു; കല്ലുവാതുക്കൽ പഞ്ചായത്തിൽ ബിജെപി ക്ക് ഭരണം നഷ്ടമായി
കൊല്ലം: കല്ലുവാതുക്കൽ പഞ്ചായത്തിൽ ബി.ജെ.പിക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എൽ ഡി എഫ് പിന്തുണച്ചതോടെ പാസായി. 23 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ബി ജെ പിക്ക് 9, യു ഡി എഫിന് 8, എൽ ഡി എഫിന് 6 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസ പ്രമേയത്തിൽ എൽ ഡി എഫ് പിന്തുണച്ചതോടെ 14 വോട്ടിനാണ് പ്രമേയം പാസായത്.ഇതോടെ ബി ജെ പിയുടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ എന്നിവർ…