
ബലാൽസംഗക്കേസിൽ 25 വർഷം കഠിനതടവ്; യുപിയിൽ ബിജെപി എംഎൽഎയ്ക്ക് അയോഗ്യത
ഒൻപതുവർഷം മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ബിജെപി എംഎൽഎയ്ക്ക് 25 വർഷം കഠിനതടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ. യുപിയിലെ ദുദ്ധി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാംദുലാർ ഗോണ്ടിനെയാണ് സോൻഭദ്ര ജില്ലാ സെഷൻസ് ജഡ്‌ജി ശിക്ഷിച്ചത്. വിധി വന്നതോടെ ഗോണ്ടിന് എംഎൽഎ സ്ഥാനം നഷ്ടമായി. ജനപ്രാതിനിധ്യനിയമം അനുസരിച്ച് രണ്ടുവർഷത്തിൽ കൂടുതൽ ജയിൽശിക്ഷ ലഭിച്ചാൽ ജനപ്രതിനിധികൾ അയോഗ്യരാകും. ശിക്ഷാകാലാവധി കഴിഞ്ഞ് ആറുവർഷം കൂടി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് അയോഗ്യത തുടരും. 2014ലാണ് രാംദുലാർ ഗോണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം…